മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ജനാബത്തുകാരായിരിക്കെ ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. അവിടുന്ന് എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു. മസ്ജിദിൽ ഇഅ്തികാഫിരിക്കുന്ന സന്ദർഭങ്ങളിൽ അവിടുന്ന് എൻ്റെ അടുത്തേക്ക് തല നീട്ടിത്തരും; ആർത്തവകാരി ആയിരിക്കുന്ന സന്ദർഭത്തിൽ ഞാൻ അവിടുത്തേക്ക് തല കഴുകിക്കൊടുക്കുമായിരുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

വിശ്വാസികളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോടൊപ്പമുള്ള അവരുടെ ചില സ്വകാര്യനിമിഷങ്ങളെ കുറിച്ചാണ് ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നത്. നബി -ﷺ- യും ആഇശ -رَضِيَ اللَّهُ عَنْهَا- യും ജനാബത്തിൽ നിന്ന് ഒരുമിച്ച് -ഒരേ പാത്രത്തിൽ നിന്ന്- കുളിക്കാറുണ്ടായിരുന്നു എന്നും, അവർ രണ്ട് പേരും അതിൽ നിന്ന് ഒരുമിച്ച് വെള്ളം എടുക്കാറുണ്ടായിരുന്നു എന്നും അവർ അറിയിക്കുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ നബി -ﷺ- അവരെ സമീപിക്കാൻ ഉദ്ദേശിച്ചാൽ അവരോട് മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം മറക്കാൻ കൽപ്പിക്കുകയും, ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ബാഹ്യകേളികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടായിരുന്നു എന്നും അവർ അറിയിക്കുന്നു. നബി -ﷺ- മസ്ജിദിൽ ഇഅ്തികാഫ് (ആരാധനകൾക്കായി മാറിയിരിക്കുന്ന വേള) ഇരിക്കുന്ന വേളകളിൽ തൻ്റെ ശിരസ്സ് ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നീട്ടികൊടുക്കുകയും, അവർ വീട്ടിലിരുന്ന് കൊണ്ട് നബി -ﷺ- യുടെ തലമുടി കഴുകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഭർത്താവും ഭാര്യയും ഒരേ പാത്രത്തിൽ നിന്ന് കുളിക്കൽ അനുവദനീയമാണ്.
  • ആർത്തവകാരികളുമായി ബാഹ്യകേളികളിൽ ഏർപ്പെടാം; അവരുടെ ഗുഹ്യസ്ഥാനം ഒഴിവാക്കണം എന്നു മാത്രം. ആർത്തവം അവരുടെ ശരീരം അശുദ്ധമാക്കുകയില്ല.
  • ബാഹ്യകേളികളിൽ ഏർപ്പെടുന്ന സന്ദർഭങ്ങളിൽ അരക്കെട്ടിന് താഴേക്കുള്ള ഭാഗം മറക്കുന്ന വസ്ത്രം ധരിക്കുന്നത് സുന്നത്താണ്.
  • നിഷിദ്ധമായ കാര്യത്തിലേക്ക് നയിക്കാൻ കാരണമാകുന്ന വഴികൾ അകറ്റി നിർത്തണം.
  • ആർത്തവകാരികൾ മസ്ജിദിൽ കഴിഞ്ഞു കൂടാൻ പാടില്ല പാടില്ല.
  • ആർത്തവകാരികളായ സ്ത്രീകൾക്ക് നനഞ്ഞതും ഉണങ്ങിയതുമായ വസ്തുക്കൾ സ്പർശിക്കാം. ഒരാളുടെ തലമുടി കഴുകിക്കൊടുക്കുന്നതും, മുടി ചീകിക്കൊടുക്കുന്നതുമെല്ലാം ഇതിൽ പെട്ടതാണ്.
  • നബി -ﷺ- യുടെ മനോഹരമായ ദാമ്പത്യവും, ഭാര്യയോടുള്ള നല്ല പെരുമാറ്റവും.