വിശ്വാസികളുടെ മാതാവ് ആയിഷ -رَضِيَ اللَّهُ عَنْهُ- യുടെ അടുത്ത് ഹൗല ബിൻത് തുവൈത്ത് -رَضِيَ اللَّهُ عَنْهُ- ഉണ്ടായിരുന്നു. നബി -ﷺ- അവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ അവിടെ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. അപ്പോൾ ആയിശാ (رضي الله عنها) നബിയോട് -ﷺ- പറഞ്ഞു: "ഈ സ്ത്രീ രാത്രി ഉറങ്ങാറില്ല, മറിച്ച് രാത്രി മുഴുവൻ നിസ്കരിക്കുകയാണ് ചെയ്യാറുള്ളത്." അപ്പോൾ അവരുടെ ഈ പ്രവർത്തനത്തിലെ തീവ്രതയെ എതിർത്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "അവൾ രാത്രി ഉറങ്ങാറില്ലെന്നോ! നിങ്ങൾക്ക് സ്ഥിരമായി ചെയ്യാൻ കഴിയുന്ന സൽകർമങ്ങൾ പ്രവർത്തിക്കുക. അല്ലാഹുവാണെ സത്യം! തന്റെ സദ്‌വൃത്തരും അനുസരണയുള്ളവരുമായ അടിമകൾക്ക് അവരുടെ അനുസരണക്കും, നന്മകൾക്കും, സൽകർമങ്ങൾക്കും പ്രതിഫലം നൽകുന്നതിൽ അല്ലാഹുവിന് മടുക്കുകയില്ല; അവർക്ക് കർമങ്ങൾ ചെയ്യുന്നതിൽ മടുപ്പുണ്ടാവുകയും അവർ കർമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ."