മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) ഒരിക്കൽ നബി -ﷺ- യോട് അവിടുത്തെ പത്‌നിയായ സ്വഫിയ്യഃയെ കുറിച്ച് പറഞ്ഞു: "സ്വഫിയ്യ ഉയരം കുറഞ്ഞവളാണെന്ന ഒരു ന്യൂനത തന്നെ അവരുടെ കാര്യത്തിൽ വേണ്ടുവോളമുണ്ട്." ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞിരിക്കുന്ന ഈ വാക്ക് സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അതിലെ വെള്ളം മുഴുവൻ നശിപ്പിക്കുകയും അത് മുഴുവൻ മലിനപ്പെടുത്തുകയും ചെയ്യുമായിരുന്നു." ആഇശാ (رضي الله عنها) തന്നെ പറയുന്നു: "ഒരാളെ ഇകഴ്ത്തുന്ന തരത്തിൽ അയാളെ ഞാൻ അനുകരിച്ചു കാണിക്കുകയുണ്ടായി." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരാളെ കുറച്ചു കാണിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടി അയാളുടെ ന്യൂനത പറയുകയോ, അയാളുടെ പ്രവർത്തിയോ സംസാരമോ അനുകരിക്കുകയോ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ളതല്ല; അതിന് പകരമായി ദുനിയാവിലെ ധാരാളം സമ്പത്ത് എനിക്ക് നൽകപ്പെട്ടാൽ പോലും."