ഹിഷാം ബ്നു ഹക്കീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- സിറിയയിലെ അനറബികളായ കർഷകരുടെ അരികിലൂടെ കടന്നുപോയി. അവരെ കൊടും വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരുടെ കാര്യമെന്താണെന്ന് അന്വേഷിച്ചു. ജിസ്‌യ അടയ്ക്കാൻ കഴിവുണ്ടായിട്ടും അവർ അത് നൽകാത്തതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്തതെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹിഷാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ നീതിയും ന്യായവുമില്ലാതെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്."