ആദ്യകാലക്കാരെയും അവസാനകാലക്കാരെയും വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ തൻ്റെ കരാറോ വാഗ്ദാനമോ പാലിക്കാത്ത വഞ്ചകനായ ഓരോ വ്യക്തിക്കും അവൻ്റെ വഞ്ചന പരസ്യമാക്കുകയും അവനെ വഷളാക്കുകയും ചെയ്യുന്ന ഒരു അടയാളം നൽകപ്പെടും; അല്ലാഹുവിനോടുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ജനങ്ങളുമായുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അന്നേ ദിവസം അവൻ്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിളിച്ചു പറയപ്പെടും: ഇന്ന വ്യക്തിയുടെ മകനായ ഇന്നയാളുടെ വഞ്ചനയാണിത്. മഹ്ശറിൽ ഒരുമിച്ചു കൂടിയ ജനങ്ങൾക്ക് മുൻപിൽ അവൻ്റെ മോശം പ്രവൃത്തി ഇവ്വിധത്തില്‍ പരസ്യമാക്കപ്പെടുന്നതാണ്.