നബി -ﷺ- അറിയിക്കുന്നു: ആരെങ്കിലും ഇപ്രകാരം പറഞ്ഞാൽ: "(ആരാധനക്ക് അർഹനായി ആരുമില്ല; അല്ലാഹുവല്ലാതെ), അവൻ ഏകനാണ്. (അവന് പങ്കുകാരില്ല.) - അവന്റെ ഏകത്വത്തിലും, റബ്ബായിരിക്കുന്നതിലും, നാമങ്ങളിലും വിശേഷണങ്ങളിലും അവന് പങ്കുകാരില്ല. (അവനാണ് സർവ്വ ആധിപത്യവും) നിയന്ത്രണവും അധികാരവും എല്ലാം അവനാണ്. (അവനാണ് എല്ലാ സ്തുതിയും) അവൻ സൃഷ്ടിക്കുന്നതിനും നിശ്ചയിക്കുന്നതിനും എല്ലാം അവനാണ് സ്തുതി. (അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്) - ഒരു തടസ്സമോ എതിരാളിയോ ഇല്ലാത്തവനാണവൻ. അവൻ ഉദ്ദേശിക്കാത്തതൊന്നും സംഭവിക്കുകയുമില്ല. ആരെങ്കിലും ഈ ദിക്ർ ഒരു ദിവസം നൂറ് തവണ ഉരുവിട്ടാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന്റെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം അല്ലാഹുവിങ്കൽ അവന് രേഖപ്പെടുത്തപ്പെടും. നൂറ് നന്മകളും പദവികളും സ്വർഗത്തിൽ അവനായി രേഖപ്പെടുത്തപ്പെടും. അവനിൽ നിന്ന് നൂറ് തിന്മകൾ മായ്ക്കപ്പെടുകയും ഒഴിവാക്കുകയും ചെയ്യപ്പെടും. ആ ദിവസം പ്രഭാതം മുതൽ സൂര്യൻ അസ്തമിച്ചു വൈകുന്നേരം വരെ ഇത് ചൊല്ലിയ വ്യക്തിക്ക് പിശാചിൽ നിന്നും അവൻ അയാളെ വഴിതെറ്റിക്കുന്നതിൽ നിന്നും അവൻ്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്നും ഒരു രക്ഷാകവചവും സംരക്ഷണവും കോട്ടയും നിശ്ചയിക്കപ്പെടുകയും ചെയ്യും. അന്ന് നൂറ് തവണ ഈ ദിക്ർ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും അന്ത്യനാളിൽ ആരും കൊണ്ടുവരുകയില്ല; ഒരാൾ അതിനേക്കാൾ അധികം പ്രവർത്തിക്കുകയും ദിക്ർ വർദ്ധിപ്പിക്കുകയും ചെയ്താലല്ലാതെ.