മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) നബി(ﷺ) റമദാനിലെ അവസാനത്തെ പത്തിൽ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് അറിയിക്കുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്. ഈ രൂപത്തിൽ വഫാത്താകുന്നത് വരെ അവിടുന്ന് തുടർന്നു. നബി (ﷺ) യുടെ ശേഷം അവിടുത്തെ പത്‌നിമാരും ഇഅ്തികാഫ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.