ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ ഒരു സ്ത്രീ തൻ്റെ രണ്ട് പെൺമക്കളുമായി വന്നെത്തുകയും, അവർ ഭക്ഷിക്കാൻ എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്തു; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവർ അത് ആ സ്ത്രീക്ക് നൽകിയപ്പോൾ അവൾ അത് രണ്ടായി പകുത്ത് തൻ്റെ രണ്ട് പെൺമക്കൾക്കും നൽകി; അതിൽ നിന്ന് അവളൊന്നും കഴിച്ചില്ല. പിന്നീട് അവൾ അവിടെ നിന്ന് എഴുന്നേറ്റു പോവുകയും, നബി -ﷺ- വന്നെത്തിയപ്പോൾ നടന്ന കാര്യങ്ങളെല്ലാം ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിക്കുകയും ചെയ്തു; അപ്പോൾ അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഈ പെൺകുട്ടികളുടെ കാര്യത്തിൽ ഏതെങ്കിലും നിലക്ക് പരീക്ഷിക്കപ്പെടുകയും, (ശേഷം) അവരോട് നന്മയിൽ വർത്തിക്കുകയും, അവരെ നല്ല മര്യാദകൾ പഠിപ്പിക്കുകയും, അവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുകയും, അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്താൽ പെൺമക്കൾ അവർക്ക് നരകത്തിൽ നിന്നുള്ള ഒരു മറയും പ്രതിരോധവുമായി തീരുന്നതാണ്.