explain-icon

വിശദീകരണം

നബി -ﷺ- യുടെ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത അവിടുന്ന് ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു. മക്കയിലുള്ള മസ്ജിദുൽ ഹറാം ഒഴിച്ചു നിർത്തിയാൽ, ഭൂമിയിലുള്ള ഏതു മസ്ജിദുകളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളും ആയിരം ഇരട്ടി പ്രതിഫലം മസ്ജിദുന്നബവിയിൽ വെച്ചുള്ള നിസ്കാരത്തിനുണ്ട്. നബി -ﷺ- യുടെ മസ്ജിദിലുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠതയുള്ളതാണ് മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മസ്ജിദുൽ ഹറാമിൽ വെച്ചും, മസ്ജിദുന്നബവിയിൽ വെച്ചും നിസ്കരിക്കുന്നതിന് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്.
  • മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഉത്തമമാണ്.