നിസ്കാരത്തിന് നിൽക്കുന്നവരോട് തങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) നേരെയാക്കാനും, ചിലർ മറ്റു ചിലരേക്കാൾ മുന്നിലേക്ക് കയറിനിൽക്കുന്ന രീതിയിലോ പിന്നിലേക്ക് പോകുന്ന രീതിയിലോ ആകാൻ പാടില്ലെന്നും നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരത്തിൽ സ്വഫ്ഫ് ശരിയായ വിധത്തിൽ കെട്ടുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്നും, അതിൽ വളവോ വിടവോ ഉണ്ടാകുന്നത് നിസ്കാരത്തിൽ സംഭവിക്കുന്ന കുറവും ന്യൂനതയുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു.