നബി -ﷺ- അറിയിക്കുന്നു: അന്ത്യനാൾ അടുക്കുന്നതിൻ്റെയും, ദുനിയാവിന്റെ അവസാനം സമീപമായിരിക്കുന്നു എന്നതിൻ്റെയും അടയാളങ്ങളില്‍ പെട്ടതാണ്, ജനങ്ങള്‍ തങ്ങളുടെ മസ്ജിദിൻ്റെ അലങ്കാരങ്ങളെ ചൊല്ലി പരസ്പരം പൊങ്ങച്ചം നടിക്കുക എന്നത്. അല്ലാഹുവിനെ മാത്രം സ്മരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട മസ്ജിദുകളിൽ ദുനിയാവിന്റെ കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം നടിക്കുന്നതാണ് എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്.