അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിൻ്റെ മസ്ജിദുകളിൽ നിന്ന് നിങ്ങൾ തടയരുത്. എന്നാൽ അവർ സുഗന്ധം ഉപയോഗിക്കാതെ (സാധാരണ വേഷത്തിൽ) വേണം പുറപ്പെടാൻ." حسن - رواه أبو داود
explain-icon

വിശദീകരണം

സ്ത്രീകളുടെ രക്ഷിതാക്കളോടും അവരുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവരോടും സ്ത്രീകളെ മസ്ജിദുകളിൽ പോകുന്നതിൽ നിന്ന് തടയരുതെന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. എന്നാൽ പള്ളിയിലേക്ക് പുറപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കരുതെന്നും സൗന്ദര്യം പ്രദർശിപ്പിക്കരുതെന്നും അതോടൊപ്പം അവിടുന്ന് കൽപ്പിച്ചിരിക്കുന്നു. പുരുഷന്മാർക്ക് ഫിത്‌നക്ക് (കുഴപ്പത്തിന്) കാരണമാകാതിരിക്കാൻ വേണ്ടിയാണിത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഫിത്‌ന ഭയപ്പെടുന്നില്ലെങ്കിൽ, സുഗന്ധമോ അലങ്കാരങ്ങളോ ഇല്ലാതെ സ്ത്രീകൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാൻ അനുവാദമുണ്ട്.
  • ഭർത്താവിൻ്റെ അനുവാദമില്ലാതെ സ്ത്രീ വീട് വിട്ട് പുറത്തുപോകാൻ പാടില്ല എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം, മസ്ജിദിലേക്ക് പോകാൻ അനുവാദം നൽകാനുള്ള നിർദ്ദേശം ഇവിടെ ഭർത്താക്കന്മാർക്കാണ് നൽകിയിട്ടുള്ളത്.
  • ഇസ്‌ലാം സ്ത്രീകളുടെ കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിഗണന ശ്രദ്ധിക്കുക. അവർക്ക് ഗുണകരമായേക്കാവുന്ന കാര്യങ്ങളിൽ നിന്ന് (അറിവ് നേടാൻ പുറപ്പെടുന്നത് പോലുള്ളവ) അവരെ തടയരുത് എന്ന് നബി (ﷺ) പഠിപ്പിച്ചിരിക്കുന്നു.
  • പുരുഷന് സ്ത്രീയുടെ മേലുള്ള രക്ഷാധികാരവും സംരക്ഷണ ചുമതലയും ഈ ഹദീഥ് സ്ഥിരീകരിക്കുന്നുണ്ട്.