സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ താൻ നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുക എന്നത് നബിയുടെ -ﷺ- സുന്നത്തിൽ പെട്ടതാണ്. സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് ആ സ്ഥലത്ത് നിന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ ഇസ്‌ലാമിന് മുൻപുള്ള തങ്ങളുടെ ചില കാര്യങ്ങൾ അനുസ്മരിക്കുന്ന വേളയിൽ നബി -ﷺ- മൗനം പാലിക്കുമായിരുന്നു. അവർ ചിരിക്കുമ്പോൾ നബി (ﷺ) ചിലപ്പോഴെല്ലാം അവരോടൊപ്പം പുഞ്ചിരിക്കുമായിരുന്നു.