ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- -നബി -ﷺ- ക്ക് ബയ്അത്ത് നൽകിയ വനിതകളിൽ പെട്ടവരായിരുന്നു അവർ- നിവേദനം ചെയ്യുന്നു: "ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന അഴുക്ക്നിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു." صحيح - رواه أبو داود بهذا اللفظ ورواه البخاري بدون زيادة (بعد الطهر)
explain-icon

വിശദീകരണം

നബി -ﷺ- യുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വഹാബീ വനിതകൾ ആർത്തവം ശുദ്ധിയായതിന് ശേഷം ഗുഹ്യസ്ഥാനത്ത് നിന്ന് പുറത്തു വന്നിരുന്ന മഞ്ഞ നിറത്തിലോ കറുപ്പിനോട് അടുത്ത നിറത്തിലോ ഉള്ള സ്രവം ആർത്തവത്തിൻ്റെ ഭാഗമായി കണ്ടിരുന്നില്ല എന്ന് ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. അവർ അക്കാരണത്താൽ നിസ്കാരമോ, നോമ്പോ ഉപേക്ഷിച്ചിരുന്നില്ല എന്നർത്ഥം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന സ്രവം ആർത്തവ രക്തത്തിൻ്റെ ഭാഗമായി കണക്കാക്കേണ്ടതില്ല. ഈ സ്രവത്തിന് മഞ്ഞ നിറമോ അഴുക്ക് നിറമോ ഉണ്ടെങ്കിലും അത് പരിഗണിക്കേണ്ടതില്ല.
  • ആർത്തവം ശുദ്ധിയാകുന്നതിന് മുൻപ് മഞ്ഞ നിറത്തിലോ അഴുക്ക് നിറത്തിലോ കാണപ്പെടുന്ന സ്രവം ആർത്തവമായി പരിഗണിക്കേണ്ടതുണ്ട്. കാരണം ആർത്തവത്തിൻ്റെ സമയം വരുന്ന രക്തം വെള്ളവുമായി കൂടിക്കലരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
  • ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം അഴുക്ക് നിറത്തിലോ മഞ്ഞ നിറത്തിലോ ഉള്ള സ്രവം കാണപ്പെട്ടാൽ സ്ത്രീ നിസ്കാരമോ നോമ്പോ ഉപേക്ഷിക്കേണ്ടതില്ല. മറിച്ച് വുദൂഅ് ചെയ്യുകയും നിസ്കാരം നിർവ്വഹിക്കുകയുമാണ് വേണ്ടത്.