സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ് എന്ന് നബി -ﷺ- പഠിപ്പിക്കുന്നു. വെള്ളിയാഴ്ച്ചയുടെ പ്രത്യേകതകളിൽ പെട്ടതാണ്: ആദം -عَلَيْهِ السَّلَامُ- സൃഷ്ടിക്കപ്പെട്ടതും, അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും, അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും ആ ദിവസമായിരുന്നു എന്നത്. അന്ത്യനാൾ സംഭവിക്കുന്നതും ഒരു വെള്ളിയാഴ്ച്ചയായിരിക്കും.