ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരവും അവന് ഉണ്ടായിരിക്കും. അവരുടെ പാപഭാരം ഒട്ടും കുറയാതെ തന്നെ.