അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ നിങ്ങൾ അതിലും അവരെ പിന്തുടരുന്നതാണ്." ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! യഹൂദരേയും നസ്വാറാക്കളേയുമാണോ?" നബി -ﷺ- പറഞ്ഞു: "(അവരല്ലാതെ) മറ്റാരെയാണ്?" صحيح - متفق عليه
explain-icon

വിശദീകരണം

തൻ്റെ വഫാത്തിന് ശേഷം മുസ്‌ലിം സമൂഹത്തിലെ ചിലർ എത്തിപ്പെടാനിരിക്കുന്ന അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം -അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ജീവിതശൈലികളും ആചാരങ്ങളും- അതിസൂക്ഷ്മമായ വിധത്തിൽ പിൻപറ്റുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെടുമെന്നാണ് നബി -ﷺ- അറിയിക്കുന്നത്. ചാണിന് ചാണായും മുഴത്തിന് മുഴമായും അവരിൽ ഈ അനുകരണ സ്വഭാവം ഉടലെടുക്കും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ പോലും ഇക്കൂട്ടരും അവരെ പിന്തുടരുന്ന സ്ഥിതി വരെ കാര്യങ്ങളെത്തും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ നുബുവ്വത്തിൻ്റെ തെളിവുകളിലൊന്നാണ് ഈ ഹദീഥ്. അവിടുന്ന് പ്രവചിച്ചതു പ്രകാരം ഈ ഉമ്മത്തിൽ സംഭവിച്ചിരിക്കുന്നു.
  • മുസ്‌ലിംകൾ കുഫ്ഫാറുകളോട് സാദൃശ്യപ്പെടരുത് എന്ന വിലക്ക്. അവരുടെ വിശ്വാസകാര്യങ്ങളിലും ആരാധനകളിലും ആഘോഷങ്ങളിലും അവർക്ക് മാത്രം പ്രത്യേകമായ വേഷവിധാനങ്ങളിലും ഒരു പോലെ ഈ നിയമം ബാധകമാണ്.
  • ആശയപരമായ കാര്യങ്ങൾ അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി കൊടുക്കുക എന്നത് ഇസ്‌ലാമിക അദ്ധ്യാപന രീതികളിൽ പെട്ടതാണ്.
  • ഉടുമ്പിൻ്റെ മാളം അങ്ങേയറ്റം ഇരുട്ടു നിറഞ്ഞതും, മോശം മണമുള്ളതുമാണ്. ഉരഗവർഗത്തിൽ പെട്ട ഈ ജീവി പൊതുവെ മരുഭൂമികളിലാണ് കാണപ്പെടാറുള്ളത്. ഉടുമ്പിൻ്റെ മാളം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്; അതിൻ്റെ കടുത്ത ഇടുക്കവും അസഹ്യമായ മണവും പരിഗണിച്ചു കൊണ്ടാണ്. ഇതെല്ലാം ഉണ്ടായിട്ടും ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെങ്കിൽ അതിലും മുൻകാല സമുദായങ്ങളെ പിൻപറ്റാൻ അവർ തയ്യാറാകുകയും, അവരുടെ കാൽപ്പാടുകൾ പിന്തുടരാനും അവരുടെ മാർഗം സ്വീകരിക്കാനും ഇക്കൂട്ടർ മടിച്ചു നിൽക്കില്ലെന്നും അർത്ഥം.