explain-icon

വിശദീകരണം

അവിശ്വാസിയോ അധർമ്മകാരിയോ സച്ചരിതരോ ആയ ഏതൊരു വിഭാഗത്തോട് ആര് - അവർക്ക് മാത്രം പ്രത്യേകമായ വിശ്വാസങ്ങളോ ആരാധനകളോ ആചാരങ്ങളോ സ്വീകരിച്ച് - സാദൃശ്യം പുലർത്തിയാലും അവൻ അവരിൽ പെട്ടവനാണ് എന്ന് നബി ﷺ അറിയിക്കുന്നു. കാരണം ബാഹ്യമായ സാദൃശ്യം മനസ്സും അവരോട് യോജിക്കുന്നതിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല, ഒരു വിഭാഗത്തോടുള്ള ഇഷ്ടത്തിൽ നിന്നും താൽപ്പര്യത്തിൽ നിന്നുമാണല്ലോ അവരോട് സാദൃശ്യപ്പെടാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ അവരോട് സ്നേഹവും ആദരവും ഉണ്ടാകുന്നതിലേക്കും, അവരിലേക്ക് ക്രമേണ ചാഞ്ഞുപോകുന്നതിലേക്കും എത്തിച്ചേക്കാം. പിന്നീട് മനസ്സിനുള്ളിലും ഈ സദൃശ്യത സംഭവിക്കാനും, ആരാധനകളിൽ വരെ അത് സംഭവിക്കാനും വഴിയൊരുങ്ങിയേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ നിഷേധിച്ചവരോടും അധർമ്മികളോടും സദൃശ്യത പുലർത്തുന്നതിൽ നിന്നുള്ള താക്കീത്.
  • സൽകർമ്മികളും സച്ചരിതരുമായ ജനങ്ങളോട് സദൃശ്യപ്പെടാനും അവരെ മാതൃകയാക്കാനുമുള്ള പ്രോത്സാഹനം.
  • പുറമേക്കുള്ള സദൃശ്യത മനസ്സിൽ ഇഷ്ടവും സ്നേഹവുമുണ്ടാകാൻ വഴിയൊരുക്കും.
  • മുസ്‌ലിംകളല്ലാത്തവരോടുള്ള സദൃശ്യത്തിൻ്റെ രൂപവും തോതുമനുസരിച്ച് ഈ ഹദീഥിലുള്ള താക്കീത് ബാധകമാകുന്നതാണ്.
  • മറ്റു മതസ്ഥരുടെ മതപരമോ ആചാരപരമോ ആയ സവിശേഷതകൾ സ്വീകരിക്കുന്നതിൽ നിന്നുള്ള വിലക്ക്. എന്നാൽ ഒരു ജനതയുടെ പ്രത്യേക സവിശേഷതയിൽ പെടാത്ത ഭൗതിക വിജ്ഞാനങ്ങളോ മറ്റോ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.