സൃഷ്ടികളുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന സംഭവങ്ങളെല്ലാം വിശദമായ രൂപത്തിൽ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അവരുടെ ജീവിതവും മരണവും ഉപജീവനവും മറ്റുമെല്ലാം 'ലൗഹുൽ മഹ്ഫൂദ്വിൽ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹു വിധിച്ചതു പ്രകാരം മാത്രമാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. സംഭവിക്കുന്ന ഏതൊരു കാര്യവും അല്ലാഹുവിൻ്റെ വിധിനിർണ്ണയം അനുസരിച്ചാണ് നടക്കുന്നത്. ഒരു വ്യക്തിയെ ബാധിച്ച യാതൊരു കാര്യവും അവനെ ബാധിക്കാതെ പോകേണ്ടതായിരുന്നില്ല. അവന് ലഭിക്കാതെ പോയതൊന്നും അവന് കിട്ടേണ്ടതുമായിരുന്നില്ല.