കാലിൻ്റെ താഴ്ഭാഗം മുഴുവനായി മറക്കുന്ന വിധത്തിൽ, വസ്ത്രം താഴേക്ക് വലിച്ചിഴക്കുന്നവരുടെ അവസ്ഥ മൂന്നിലൊന്നാണെന്ന് നബി (ﷺ) വിവരിക്കുന്നു: ഒന്ന്: കണങ്കാലിൻ്റെ മദ്ധ്യം വരെയാകുന്നതാണ് പുണ്യകരം. രണ്ട്: കണങ്കാലിൻ്റെ മദ്ധ്യം മുതൽ അതിന് താഴേക്ക്, നെരിയാണി വരെ ആകുന്നത് അനുവദനീയവും, യാതൊരു തെറ്റുമില്ലാത്തതുമാണ്. നെരിയാണി എന്നത് കൊണ്ട് ഉദ്ദേശ്യം കാൽപാദത്തിൻ്റെയും കണങ്കാലിൻ്റെയും സന്ധിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ്. മൂന്ന്: രണ്ട് നെരിയാണികൾക്കും താഴേക്ക് ഇറങ്ങുക എന്നത് നിഷിദ്ധമാണ്. നരകശിക്ഷ ഭയപ്പെടേണ്ട തിന്മയാണത്. അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും ധിക്കാരത്തോടെയുമാണ് ഈ പ്രവർത്തി ചെയ്യുന്നത് എങ്കിൽ അല്ലാഹു അവനെ (കാരുണ്യത്തോടെ) നോക്കുക പോലും ചെയ്യുന്നതല്ല.