ഇസ്റാഅ് മിഅ്റാജിൻ്റെ രാവിൽ നബി -ﷺ- യെ ആകാശത്തേക്ക് ഉയർത്തിയപോൾ അവിടുന്ന് ഒരു കൂട്ടമാളുകളെ കണ്ടു; അവരുടെ നഖങ്ങൾ ചെമ്പു കൊണ്ടുള്ളതായിരുന്നു; അത് കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുകളും മുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- ജിബ്‌രീലിനോട് -عَلَيْهِ السَّلَامُ- ചോദിച്ചു: "ഈ ശിക്ഷ നൽകപ്പെടാൻ ഇവർ എന്തു തെറ്റാണ് ചെയ്തത്?!" ജിബ്‌രീൽ മറുപടി പറഞ്ഞു: "ജനങ്ങളുടെ പരദൂഷണം പറയുകയും, അവരുടെ അഭിമാനം അന്യായമായി വ്രണപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഇവർ."