explain-icon

വിശദീകരണം

അല്ലാഹുവിൻ്റെ തൃപ്തിയിലും കാരുണ്യത്തിലും സ്വർഗത്തിലും കഴിഞ്ഞു കൂടാൻ സാധിക്കുന്ന പാരത്രിക ജീവിതമല്ലാതെ യഥാർത്ഥ ജീവിതമില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഐഹിക ജീവിതം അവസാനിക്കുന്നതാണ്. പാരത്രിക ജീവിതമാകട്ടെ, എന്നെന്നേക്കുമുള്ളതാണ്. അതോടൊപ്പം, നബി -ﷺ- അൻസ്വാരികൾക്കും മുഹാജിറുകൾക്കും പൊറുത്തു നൽകാനും അവർക്ക് ആദരവ് നൽകാനും അവരെ നന്മയിലേക്ക് നയിക്കാനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മക്കയിൽ നിന്ന് പാലായനം ചെയ്തെത്തിയ നബി -ﷺ- യെയും ഒപ്പമുള്ള മുസ്‌ലിംകളെയും സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും തങ്ങളുടെ സമ്പത്തിൽ നിന്ന് അവർക്ക് വീതിച്ചു നൽകുകയും ചെയ്തവരാണ് അൻസ്വാരികൾ. തങ്ങളുടെ നാടും സമ്പത്തും അല്ലാഹുവിൻ്റെ ഔദാര്യവും തൃപ്തിയും മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉപേക്ഷിച്ചു പോന്നവരാണ് മുഹാജിറുകൾ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഐഹിക ജീവിതത്തോട് നബി -ﷺ- പുലർത്തിയിരുന്ന വിരക്തിയും പരലോകത്തിൻ്റെ കാര്യത്തിൽ അവിടുന്ന് മുന്നേറിയ രൂപവും
  • ഐഹിക ജീവിതത്തിൻ്റെ നശ്വരമായ വിഭവങ്ങളിൽ വിരക്തിയുള്ളവരാകാനാണ് നബി -ﷺ- തൻ്റെ ഉമ്മത്തിനെ പഠിപ്പിച്ചത്.
  • മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇസ്‌ലാമിലുള്ള ഉന്നതമായ സ്ഥാനവും പദവിയും. അവർക്ക് വേണ്ടി പാപമോചനം തേടിയത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- യാണ്.
  • ഐഹികജീവിതത്തിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളിൽ അതിയായി സന്തോഷിക്കുന്നവനല്ല ഒരു മുഅ്മിൻ; കാരണം അവയെല്ലാം വളരെ വേഗം നീങ്ങിപ്പോകുന്നതും പലവിധത്തിലുള്ള പ്രയാസങ്ങളുടെയും കലർപ്പുകളുള്ളതുമാണ്. എന്നാൽ സ്ഥിരതാമസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഭവനം പരലോകം മാത്രമാണ്.
explain-icon

കൂടുതൽ