തൻ്റെ റബ്ബിന് കീഴൊതുങ്ങുകയും, സന്മാർഗം ലഭിക്കുകയും, ഇസ്‌ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും, ആവശ്യത്തിൽ കൂടുതലോ കുറവോ ഇല്ലാതെ ജീവിക്കാൻ വേണ്ടത്രയും ഉപജീവനം അനുവദനീയമായ വിധത്തിൽ നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സാൽ തൃപ്തിയടയാൻ അല്ലാഹു സൗഭാഗ്യം നൽകുകയും ചെയ്ത മനുഷ്യൻ വിജയം കൈവരിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.