ആരാധനകളുടെ (ഇബാദത്തുകൾ) കൂട്ടത്തിൽ പ്രാർത്ഥനയോളം (ദുആ) അല്ലാഹുവിങ്കൽ ശ്രേഷ്ഠകരമായ ഒരു കാര്യവുമില്ലെന്ന് നബി ﷺ അറിയിക്കുന്നു. കാരണം അല്ലാഹുവിൻ്റെ ധന്യത അംഗീകരിക്കുകയും, അടിമയുടെ കഴിവുകേടും അല്ലാഹുവിലേക്കുള്ള പരിപൂർണ്ണമായ തേട്ടവും യാചനയും അറിയിക്കുകയും ചെയ്യുന്ന ആരാധനയാണത്.