നബി -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: (പ്രാർത്ഥനയുടെ ആശയം) അല്ലാഹുവേ! നീ രോഗത്തിൻ്റെ പ്രയാസവും ബുദ്ധിമുട്ടും നീക്കിക്കൊടുക്കണേ! ജനങ്ങളുടെ രക്ഷിതാവും അവരുടെ സ്രഷ്ടാവും നിയന്താവുമായവനേ! ഈ രോഗിക്ക് നീ ശമനം നൽകേണമേ! നീയാകുന്നു റബ്ബേ സർവ്വ രോഗങ്ങൾക്കും ശമനം നൽകുന്നവനായ അശ്ശാഫീ. നിൻ്റെ ഈ നാമം കൊണ്ട് ഞാൻ നിന്നോട് തേടുന്നു. നിൻ്റെ പക്കൽ നിന്നുള്ള ശമനവും സൗഖ്യവുമല്ലാതെ ഒരു രോഗിക്ക് ശമനമില്ല തന്നെ. അതിനാൽ സമ്പൂർണ്ണവും, യാതൊരു നിലക്കുള്ള രോഗമോ പ്രയാസമോ ബാക്കിവെക്കാത്തതുമായ ശമനം നീ നൽകേണമേ!"