മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് ചോദിച്ചു: "ഹേ മുഹമ്മദ്! അങ്ങേക്ക് അസുഖം വല്ലതുമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യെ ഇപ്രകാരം മന്ത്രിച്ചു: "بِسْمِ الَّلِه (അല്ലാഹുവിന്റെ നാമത്തിൽ)" - അവനോട് സഹായം തേടിക്കൊണ്ട്. "أَرْقِيكَ (ഞാൻ താങ്കളെ മന്ത്രിക്കുന്നു)" - ഞാൻ താങ്കൾക്ക് വേണ്ടി അഭയം ചോദിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. "مِنْ كُلِّ شَيْءٍ يُؤْذِيكَ (താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും)" - ചെറുതായാലും വലുതായാലും. "مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ (എല്ലാ ദുഷിച്ച ആത്മാവിൽ നിന്നും)" - അല്ലെങ്കിൽ അസൂയക്കാരന്റെ കണ്ണേറ് താങ്കളെ ബാധിക്കുന്നതിൽ നിന്നും. اللَّهُ يَشْفِيكَ അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! بِسْمِ اللَّهِ أَرْقِيكَ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. - അവസാനത്തിലുള്ള ഈ വാചകം ആവർത്തിച്ചത് കാര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനാണ്. അല്ലാഹുവിൻ്റെ നാമം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിൽ അല്ലാഹുവല്ലാതെ ഉപകാരം ചെയ്യാൻ മറ്റാരുമില്ല എന്ന സൂചന കൂടിയുണ്ട്.