മരണശേഷം ഓർമ്മിപ്പിക്കേണ്ടതായ സാമ്പത്തികമോ ബാധ്യതകളുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും കാര്യങ്ങൾ -അത് എത്ര കുറവാണെങ്കിലും- ഒരാൾക്കുണ്ടായിരിക്കുകയും, ശേഷം അക്കാര്യത്തിൽ ഒരു വസ്വിയ്യത്ത് രേഖപ്പെടുത്തി വെക്കാതെ അവൻ മൂന്ന് രാത്രികൾ കഴിഞ്ഞു പോവുകയും ചെയ്യുക എന്നത് ഒരു മുസ്‌ലിമായ വ്യക്തിക്ക് അനുയോജ്യമല്ല എന്ന് നബി (ﷺ) അറിയിക്കുന്നു. അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറഞ്ഞു: "നബി (ﷺ) ഇത് പറഞ്ഞു കേട്ടതിന് ശേഷം എൻ്റെ അടുക്കൽ രേഖപ്പെടുത്തിയ വസ്വിയ്യത്തില്ലാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചു കൂട്ടിയിട്ടില്ല."