explain-icon

വിശദീകരണം

സൂറത്തുൽ ഫാതിഹഃ (ഖുർആനിലെ ആദ്യത്തെ അദ്ധ്യായം) പാരായണം ചെയ്യാതെ നിസ്കാരം സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നിസ്കാരത്തിലെ ഓരോ റക്അത്തുകളിലെയും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭം (റുക്ൻ) ആണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നിസ്കാരത്തിൽ സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യാൻ കഴിവുള്ള വ്യക്തി അതിന് പകരമായി മറ്റെന്ത് പാരായണം ചെയ്താലും അത് മതിയാവുകയില്ല.
  • സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യപ്പെടാത്ത റക്അത്തുകൾ അസാധുവാണ്; ബോധപൂർവ്വമോ അറിവില്ലാതെയോ മറന്നു കൊണ്ടോ ചെയ്താലെല്ലാം നിസ്കാരം അസാധുവാകും. കാരണം നിസ്കാരത്തിൽ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ലാത്ത റുക്‌നുകളിൽ പെട്ടതാണ് ഫാതിഹഃ പാരായണം.
  • റുകൂഇലേക്ക് പ്രവേശിച്ച നിലയിൽ ഇമാമിനെ നിസ്കാരത്തിൽ പിന്തുടരുന്ന സന്ദർഭത്തിൽ മഅ്മൂമിന് ഫാതിഹഃ പാരായണം ചെയ്തില്ലെങ്കിലും പ്രസ്തുത റക്അത്ത് ലഭിക്കുന്നതാണ്.