explain-icon

വിശദീകരണം

നബി -ﷺ- ധാരാളമായി പല്ലു തേക്കുന്ന വ്യക്തിയായിരുന്നു. അവിടുന്ന് അതിനായി കൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമായി തീരുന്ന ചില സന്ദർഭങ്ങളുണ്ട്. രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭം അതിലൊന്നാണ്. നബി -ﷺ- ഈ സന്ദർഭത്തിൽ തൻ്റെ പല്ലു തേക്കുകയും സിവാക്ക് കൊണ്ട് വായ വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • രാത്രി ഉറക്കത്തിന് ശേഷം പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമാണ്. കാരണം ഉറക്കം വായയുടെ മണം മാറ്റാൻ കാരണമാകും. പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിവാക്ക്. (നബി -ﷺ- ഉപയോഗിച്ചിരുന്നത് അറാക്കിൻ്റെ കൊള്ളിയായിരുന്നു).
  • വായക്ക് മോശം മണം വരുമ്പോഴെല്ലാം പല്ലു തേക്കൽ പ്രബലമായ സുന്നത്താണ്. മേലെ പറഞ്ഞ കാരണം തന്നെയാണ് അതിന് പിന്നിലുള്ളത്.
  • ശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് പൊതുവെ മതത്തിൽ നിർദേശിക്കപ്പെട്ട കാര്യമാണ്. നബി -ﷺ- യുടെ ചര്യയിൽ പെട്ടതും, ഉന്നതമായ മര്യാദകളിൽ പെട്ടതുമാണത്.
  • പല്ലു തേക്കുമ്പോൾ വായ മുഴുവൻ വൃത്തിയാക്കണം. പല്ലും, മോണയും, നാവും അതിൽ ഉൾപ്പെടും.
  • സിവാക്ക് എന്നാൽ അറാക്കിൻ്റെയും മറ്റും മരങ്ങളിൽ നിന്ന് മുറിച്ചെടുക്കുന്ന കമ്പാണ്. പല്ലും വായയും വൃത്തിയാക്കുന്നതിനും വായ ശുദ്ധീകരിക്കുന്നതിനും മോശം മണം നീക്കുന്നതിനുമെല്ലാം ഇത് ഉപയോഗപ്പെടുത്തപ്പെടാറുണ്ട്.
explain-icon

കൂടുതൽ