explain-icon

വിശദീകരണം

കൈക്കൂലി നൽകുകയോ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിച്ചിരിക്കുന്നു. ഏൽപ്പിക്കപ്പെട്ട വിധിയിൽ അന്യായം പ്രവർത്തിക്കാൻ വേണ്ടി ജഡ്ജിമാർക്ക് നൽകപ്പെടുന്ന (കൈക്കൂലിയും) ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അത് നൽകുന്നവൻ അന്യായമായി തൻ്റെ ലക്ഷ്യം സാധിച്ചെടുക്കാൻ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • കൈക്കൂലി നൽകുന്നതും വാങ്ങുന്നതും അതിന് മദ്ധ്യസ്ഥം നിൽക്കുന്നതും സഹായം ചെയ്യുന്നതുമെല്ലാം നിഷിദ്ധമാണ്. തിന്മകൾക്ക് വേണ്ടിയുള്ള പരസ്പര സഹകരണങ്ങളിലാണ് അത് ഉൾപ്പെടുക.
  • കൈക്കൂലി എന്നത് വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. കാരണം നബി -ﷺ- കൈക്കൂലി വാങ്ങുന്നവരെയും നൽകുന്നവരെയും ശപിച്ചിരിക്കുന്നു.
  • വിധി പറയുന്നതിനും നിയമം വളച്ചൊടിക്കുന്നതിനും വേണ്ടി കൈക്കൂലി നൽകുക എന്നത് കൂടുതൽ ഗുരുതരവും വലിയ പാപവുമാണ്. കാരണം അതിൽ അതിക്രമമുണ്ട് എന്നതിനോടൊപ്പം, അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധിക്കുക എന്ന പാപം കൂടി ഒത്തുചേർന്നിരിക്കുന്നു.