വെള്ളിയാഴ്ച്ച ദിവസം ഖുത്വ്‌ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. എന്നാൽ മാത്രമേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. ഇമാം ഖുത്വ്‌ബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ആരെങ്കിലും -വളരെ ചെറിയ ഒരു സംസാരമാണെങ്കിൽ പോലും-, അടുത്തുള്ള വ്യക്തിയോട് 'മിണ്ടാതിരിക്കൂ' എന്നോ, 'ശ്രദ്ധിച്ചു കേൾക്കൂ' എന്നോ പറഞ്ഞാൽ പോലും അവൻ്റെ വെള്ളിയാഴ്ച്ച ദിവസത്തെ ശ്രേഷ്ഠത അവന് നഷ്ടമാകും.