അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്." صحيح - رواه مسلم
explain-icon

വിശദീകരണം

സ്വർഗത്തിലെ ഏറ്റവും ചെറുതും താഴെയുള്ളതുമായ പദവി എന്താണെന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഈ പദവിയിലുള്ള വ്യക്തിയോട് പറയപ്പെടും: നീ ആഗ്രഹങ്ങളെല്ലാം മനസ്സിൽ വിചാരിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹങ്ങൾ ആലോചിക്കുകയും, വീണ്ടും ആഗ്രഹിക്കുകയും ചെയ്യും. അവസാനം ഒരു ആഗ്രഹവും ബാക്കിയില്ലാത്ത വിധം തൻ്റെ ആഗ്രഹങ്ങളെല്ലാം അവൻ ഓർക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും. നീ ആഗ്രഹിച്ചു കഴിഞ്ഞോ?! അവൻ പറയും: അതെ. അപ്പോൾ അവനോട് പറയും:"എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതോടൊപ്പം അതിന് തുല്യമായതും ഉണ്ട്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വർഗവാസികളുടെ പദവികളിലുള്ള വ്യത്യാസവും ഏറ്റക്കുറച്ചിലും.
  • അല്ലാഹുവിൻ്റെ ഉദാരതയുടെയും നന്മയുടെയും വിശാലത.
  • സ്വർഗത്തിലെ അനുഗ്രഹങ്ങൾ ഏതെങ്കിലുമൊരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച്, ഒരു മുഅ്മിൻ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ എല്ലാ കാര്യവും അല്ലാഹുവിൻ്റെ ഔദാര്യമായും അവങ്കലുള്ള ആദരവായും അവന് ലഭിക്കുന്നതാണ്.