ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശജ്ജ് അബ്ദിൽ ഖയ്സിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ." صحيح - رواه مسلم
explain-icon

വിശദീകരണം

നബി -ﷺ- അബ്ദുൽ ഖൈസ് ഗോത്രത്തിലെ നേതാവായ മുൻദിർ ബ്നു ആഇദ് -رَضِيَ اللَّهُ عَنْهُ- വിനോട് പറഞ്ഞു: " തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; ബുദ്ധിയും കാര്യങ്ങളുടെ യാഥാർഥ്യം അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കലും, ഗാംഭീര്യം നിറഞ്ഞ അവധാനതയുമാണവ."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിവേകവും അവധാനതയും സ്വഭാവഗുണങ്ങളായി സ്വീകരിക്കാൻ പ്രേരണ നൽകുന്ന ഹദീഥാണിത്.
  • കാര്യങ്ങളുടെ യാത്രാത്യമന്വേഷിക്കാനും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാനുമുള്ള പ്രേരണ നൽകുന്ന ഹദീഥാണിത്.
  • വിവേകവും അവധാനതയും നല്ല സ്വഭാവഗുണങ്ങളാണ്.
  • ഒരാൾ തനിക്ക് പ്രകൃത്യാ ലഭിച്ച നല്ല സ്വഭാവ ഗുണങ്ങൾക്ക് അല്ലാഹുവിനെ സ്തുതിക്കണം.
  • അശജ്ജ് എന്നാൽ മുഖത്തോ തലയിലോ നെറ്റിയിലോ മുറിവേറ്റവൻ എന്നാണ്.
explain-icon

കൂടുതൽ