"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്." (ഹജ്ജ്: 25) - ഖുർആനിലെ ഈ വചനത്തെ കുറിച്ച് ഇബ്നു മസ്ഊദ് (رضي الله عنه) അറിയിക്കുന്നു: ജനങ്ങളിൽ ആരെങ്കിലും മക്കാഹറമിൽ തെറ്റായ ഒരു പ്രവൃത്തി ചെയ്യാനും -കൊലപാതകമോ മറ്റോ ചെയ്തു കൊണ്ട്- അല്ലാഹു നിശ്ചയിച്ച പവിത്രതയെ കളങ്കപ്പെടുത്താനും മനസ്സിൽ പറയുകയും തീരുമാനമെടുക്കുകയും ചെയ്താൽ... അവൻ യമനിലെ അദൻ എന്ന നാട്ടിൽ വെച്ചാണ് അത് തീരുമാനിച്ചതെങ്കിലും അല്ലാഹു അതിന് വേദനയേറിയ ശിക്ഷ അവനെ രുചിപ്പിക്കുന്നതാണ്. ഹറമിൽ അതിക്രമം പ്രവർത്തിക്കണമെന്നില്ല; വിദൂരമായ ഒരു ദേശത്ത് വെച്ച് അത് മനസ്സിൽ ഉദ്ദേശിച്ചാൽ പോലും ഇപ്രകാരം കഠിനമായ ശിക്ഷയാണുണ്ടാവുക എന്ന് ചുരുക്കം.