അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് മുസ്‌ലിമായ ഒരാളുടെ അവകാശം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ താക്കീതാണ് നബി (ﷺ) ഈ ഹദീഥിലൂടെ നൽകുന്നത്. നരകം അർഹമാകുന്നതും, സ്വർഗം ഹറാമാകുന്നതുമായ തിന്മയാണ് അവർ അതിലൂടെ പ്രവർത്തിക്കുന്നത്. അല്ലാഹുവിങ്കൽ ഗുരുതരമായ വൻപാപങ്ങളിൽ പെട്ട കാര്യമാണത്. നബി (ﷺ) യുടെ ഈ വാക്ക് കേട്ടപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ കുറച്ചെന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരാൾ ശപഥം ചെയ്തതെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "അറാക്കിൻ്റെ മരത്തിൽ നിന്ന് പറിച്ചെടുക്കുന്ന ഒരു അറാക്കിൻ്റെ കൊള്ളിക്ക് വേണ്ടിയാണെങ്കിലും (അത് അപ്രകാരം തന്നെ)."