അലിയ്യുബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ ഇടതു കയ്യിൽ പട്ടും, വലതുകയ്യിൽ സ്വർണ്ണവും എടുത്തു. എന്നിട്ട് അവ ഉയർത്തിക്കാട്ടി കൊണ്ട് പറഞ്ഞു: "ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്." صحيح - رواه أبو داود والنسائي وابن ماجه
explain-icon

വിശദീകരണം

നബി -ﷺ- ഒരു പട്ടുവസ്ത്രമോ പട്ടിൻ്റെ തുണിയുടെ കഷ്ണമോ തൻ്റെ ഇടതുകയ്യിൽ പിടിക്കുകയും, വലതു കയ്യിൽ സ്വർണ്ണമോ, സ്വർണാഭരണമോ എടുക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: "പട്ടും സ്വർണ്ണവും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സിൻദി (റഹി) പറയുന്നു: "ഇവ രണ്ടും ഉപയോഗിക്കൽ നിഷിദ്ധമാണെന്നതിൻ്റെ അർത്ഥം വസ്ത്രമായി ഉപയോഗിക്കൽ നിഷിദ്ധമാണെന്നാണ്. അല്ലാതെ നാണയമായോ ദാനമായോ വിൽപ്പനച്ചരക്കായോ ഇവ ഉപയോഗിക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുവദനീയമാണ്. സ്വർണ്ണത്തിൻ്റെ പാത്രം ഉപയോഗിക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ നിഷിദ്ധമാണ്.
  • സ്ത്രീകൾക്ക് അലങ്കാരവും മറ്റും ആവശ്യമുണ്ട് എന്നതിനാൽ അവർക്ക് ഇസ്‌ലാമിക വിധിവിലക്കുകളിലുള്ള വിശാലതയും ഇളവുകളും.