മുസ്‌ലിംകളോട് നബി (ﷺ) ഏഴ് കാര്യങ്ങൾ കൽപ്പിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു; അവരോട് കൽപ്പിച്ച കാര്യങ്ങൾ ഇനി പറയുന്നവയാണ്: 1- രോഗിയെ സന്ദർശിക്കൽ. 2- ജനാസഃയെ പിന്തുടരുകയും, മരിച്ച വ്യക്തിക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയും, മയ്യിത്ത് മറവ് ചെയ്യുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യൽ. 3- തുമ്മിയ ശേഷം 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞ വ്യക്തിക്ക് വേണ്ടി 'നിനക്ക് അല്ലാഹു കരുണ ചൊരിയട്ടെ' എന്ന തശ്മീതിൻ്റെ പ്രാർത്ഥന നിർവ്വഹിക്കൽ. 4- ശപഥങ്ങൾ പ്രാവർത്തികമാക്കാനും യാഥാർത്ഥ്യമാക്കാനും. ഒരാൾ ഒരു കാര്യം ശപഥം ചെയ്തു പറഞ്ഞു; അത് നിറവേറ്റി നൽകാൻ നിനക്ക് സാധിക്കുമെങ്കിൽ ആ ശപഥം നിറവേറ്റാൻ അവനെ സഹായിക്കുക; ശപഥം ലംഘിച്ചതിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്ത്) നൽകുന്നതിലേക്ക് അവനെ കൊണ്ടു ചെന്നെത്തിക്കാതിരിക്കാൻ അതാണ് വേണ്ടത്. 5- മർദിതനെ സഹായിക്കുക; അവന് പിൻബലം നൽകിക്കൊണ്ടും അതിക്രമിയെ അവനിൽ നിന്ന് സാധ്യമായ വിധത്തിൽ തടഞ്ഞു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും (അവനെ സഹായിക്കുക). 6- വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടാൽ അതിന് ഉത്തരം നൽകുക; വിവാഹ സൽക്കാരമോ, അഖീഖത്തിൻ്റെ വിരുന്നോ മറ്റോ പോലുള്ളവ ഉദാഹരണം. 7- സലാം പറയുന്നത് വ്യാപിപ്പിക്കുകയും, സലാം പറയപ്പെട്ടാൽ അതിന് മറുപടി നൽകുകയും ചെയ്യുക. നബി (ﷺ) മുസ്‌ലിംകളെ വിലക്കിയ ഏഴ് കാര്യങ്ങൾ ഇനി പറയുന്നവയാണ്: ഒന്ന്: സ്വർണ്ണത്തിൻ്റെ മോതിരം ധരിക്കുകയോ സ്വർണാഭരണങ്ങൾ അണിയുകയോ ചെയ്യുന്നത്. 2- വെള്ളിയുടെ പാത്രങ്ങളിൽ കുടിക്കുന്നത്. 3- കുതിരകളുടെയും ഒട്ടകക്കട്ടിലിൻ്റെയും പുറത്ത് വിരിക്കാറുള്ള പട്ട് കൊണ്ടുള്ള മയാഥിറുകളിൽ ഇരിക്കുന്നത്. 4- പട്ട് കലർത്തിയ തുണിയിൽ നിർമിച്ച വസ്ത്രം ധരിക്കുന്നത്. ഖസ്സിയ്യ് എന്നാണ് ഈയിനം തുണിക്ക് അറബിയിൽ പറയുക. 5- പട്ടുവസ്ത്രം ധരിക്കുന്നത്. 6- കട്ടിയുള്ള പട്ട് (ഇസ്തബ്റഖ്) ധരിക്കുന്നത്. 7- ഏറ്റവും വിലകൂടിയതും മൂല്യമേറിയതുമായ ദീബാജീ പട്ട് വസ്ത്രം ധരിക്കുന്നത്.