ഇണയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാനും ശേഷിയുള്ളവരോട് വിവാഹം കഴിക്കാൻ നബി -ﷺ- പ്രേരിപ്പിക്കുന്നു. അവൻ്റെ കണ്ണുകളെ നിഷിദ്ധമായ കാഴ്ച്ചകളിൽ നിന്ന് സംരക്ഷിക്കാനും, അവൻ്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാനും, വൃത്തികേടുകളിലേക്ക് വീഴുന്നതിൽ നിന്ന് അവനെ തടഞ്ഞു നിർത്താനും സഹായകമാണ് വിവാഹം. ദാമ്പത്യബന്ധം സാധിക്കുമെങ്കിലും വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരാണ് എങ്കിൽ അവർ നോമ്പ് എടുക്കുകയാണ് വേണ്ടത്; അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുകയും മോശമായ ചിന്തകളെ തടയാൻ സഹായിക്കുകയും ചെയ്യും.