നബി -ﷺ- അറിയിക്കുന്നു: ഒരു മനുഷ്യൻ മരിച്ചാൽ, അവന് (പരലോകത്ത്) നൽകപ്പെടാനിരിക്കുന്ന സ്ഥാനം പ്രഭാതത്തിലും പ്രദോഷത്തിലും അവന്ന് കാണിക്കപ്പെടുന്നതാണ്. അവൻ സ്വർഗവാസിയാണെങ്കിൽ അവന്റെ സ്വർഗത്തിലുള്ള സ്ഥാനവും, നരകവാസിയാണെങ്കിൽ നരകത്തിലുള്ള അവൻ്റെ സ്ഥാനവും കാണിക്കപ്പെടും; അവനോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: ഇതാണ് നിന്റെ സ്ഥാനം; ഇവിടേക്കാണ് നീ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം പുനരുജ്ജീവിക്കപ്പെടുക. ഇത് (അല്ലാഹുവിലും അവൻ്റെ റസൂലിലും റസൂലിലും) വിശ്വസിച്ചവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നതാണ്; എന്നാൽ നിഷേധികൾക്ക് ഇത് ശിക്ഷയും വേദനയുമാണ് നൽകുക.