അബൂ സഈദ് അൽഖുദ്‌രി (رضي الله عنه) പറഞ്ഞു: സൂറത്തുൽ ഇഖ്ലാസ് മാത്രമായി രാത്രി മുഴുവൻ പാരായണം ചെയ്യുന്ന ഒരു സ്വഹാബിയെ മറ്റൊരാൾ കണ്ടു. നേരം പുലർന്നപ്പോൾ നബിയോട് (ﷺ) അദ്ദേഹം ഇക്കാര്യം ഉണർത്തി. ചോദ്യകർത്താവ് ആ പ്രവൃത്തി വളരെ ചെറുതും നിസ്സാരവുമായി ഗണിക്കുന്നത് പോലെയുണ്ടായിരുന്നു അയാളുടെ ചോദ്യം. അപ്പോൾ നബി (ﷺ) അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട്, ഉറപ്പിച്ചു പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! തീർച്ചയായും ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."