നബി -ﷺ- മുസ്‌ലിംകളെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു: അസുഖങ്ങളും രോഗങ്ങളുമില്ലാതെ ശാരീരിക സൗഖ്യം നൽകപ്പെട്ട നിലയിലും, സ്വന്തം കാര്യത്തിലും തൻ്റെ കുടുംബത്തിൻ്റെയും കീഴിലുള്ളവരുടെയും കാര്യത്തിലും യാത്ര ചെയ്യുന്ന വഴികളിലും നിർഭയത്വമുള്ളവനായും ഒരാൾക്ക് നേരം പുലരാൻ സാധിക്കുകയും, അവൻ്റെ പക്കൽ അന്നേക്ക് വേണ്ട ഉപജീവനം ഹലാലായ മാർഗത്തിൽ ഉണ്ടായിരിക്കുകയുമാണെങ്കിൽ... ഇഹലോകമൊന്നാകെ അവന് നൽകപ്പെട്ടത് പോലെയാണ്.