മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ." صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- യുടെ വീട്ടുകാർ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; ആ രണ്ട് ഭക്ഷണങ്ങളിൽ ഒന്ന് ഈത്തപ്പഴമാകാതെ എന്ന് വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെയും അവിടുത്തെ കുടുംബത്തിന്റെയും വിനയം. പലപ്പോഴും അവർക്ക് ഒരു നേരത്തെ ഭക്ഷണമല്ലാതെ ലഭിക്കാറുണ്ടായിരുന്നില്ല.
  • അവർക്ക് മറ്റുള്ള പല ഭക്ഷണങ്ങളേക്കാളും എളുപ്പത്തിൽ ലഭ്യമായിരുന്നത് ഈത്തപ്പഴമായിരുന്നു.
  • 'സുഹ്ദ്' (ഭൗതിക വിരക്തി) കൈക്കൊള്ളുന്നതിന്റെയും കുറഞ്ഞ ജീവിതവിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിന്റെയും ശ്രേഷ്ഠത. ഇത് അല്ലാഹുവിൻ്റെ ദൂതന്മാരുടെ സ്വഭാവവും, നബിയുടെ (ﷺ) ജീവിതരീതിയുമായിരുന്നു.
  • ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്. അത് അറബികളുടെ അറിയപ്പെട്ട ശീലമായിരുന്നു. ഉച്ചഭക്ഷണവും അത്താഴവുമാണവർ കഴിക്കാറുണ്ടായിരുന്നത്.
explain-icon

കൂടുതൽ