അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്."
حسن - رواه البخاري في الأدب المفرد وأبو يعلى والبيهقي
ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിന് സമ്മാനങ്ങൾ (ഹദ്‌യഃ) കൈമാറണമെന്ന് നബി (ﷺ) ഈ ഹദീഥിലൂടെ അറിയിക്കുന്നു. പരസ്പരം സമ്മാനം നൽകുന്നത് സ്നേഹം വർദ്ധിപ്പിക്കുകയും ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്.
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
സമ്മാനങ്ങളും ഉപഹാരങ്ങളും ഹദ്‌യകളും നൽകുന്നത് പുണ്യകരമായ നന്മയാണ്; നബി (ﷺ) കൽപ്പിച്ച കാര്യമാകുന്നു അത്.
തനിക്കും മറ്റുള്ളവർക്കുമിടയിൽ സ്നേഹം അധികരിപ്പിക്കാൻ കാരണമാകുന്ന എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനങ്ങൾ നൽകുന്നതിലും, മറ്റൊരാളോട് എളിമയോടു കൂടി പെരുമാറുന്നതിലും, നല്ല വാക്കുകൾ സംസാരിക്കുന്നതിലും, പ്രസന്നമായ മുഖം കാത്തുസൂക്ഷിക്കുന്നതിലുമെല്ലാം ഈ ശ്രദ്ധ ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് കാത്തുസൂക്ഷിക്കേണ്ടതുണ്ട്.