നബി -ﷺ- നമസ്കാരത്തിൽ റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: (سمع الله لِمَن حمده) "തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അതായത് അല്ലാഹുവിനെ ആരെങ്കിലും സ്തുതിക്കുന്നുവെങ്കിൽ അവന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ സ്തുതി അല്ലാഹു സ്വീകരിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്യുമെന്നർത്ഥം. ഇതിന് ശേഷം നബി -ﷺ- അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഇപ്രകാരം പറയും: اللَّهُمَّ رَبَّنَا لَكَ الْحَمْدُ، مِلْءَ السَّمَاوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ " "അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."