ഒരു സ്ത്രീയുമായി വിവാഹബന്ധം അനുവദിക്കാൻ നിശ്ചയിക്കപ്പെട്ട കരാറാണ് പാലിക്കപ്പെടാൻ ഏറ്റവും അർഹതയുള്ള നിബന്ധന എന്ന് നബി -ﷺ- അറിയിക്കുന്നു. വിവാഹ കരാറിൽ ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട എന്തെങ്കിലുമൊരു കാര്യം പാലിക്കണമെന്ന് ഭാര്യ നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കുക എന്നത് അനിവാര്യമാണ്.