അല്ലാഹുവിൽ പങ്ക് ചേർക്കുന്ന മുശ്‌രിക്കുകൾക്കെതിരെ പ്രാർത്ഥിക്കാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ശപിക്കുന്നവനായല്ല എന്നെ അല്ലാഹു നിയോഗിച്ചിരിക്കുന്നതും നിങ്ങളിലേക്ക് അയച്ചിരിക്കുന്നതും. അഥവാ ജനങ്ങളെ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും അകറ്റാനും ആട്ടിയകറ്റാനും പ്രാർത്ഥിച്ചുകൊണ്ട് അവരെ നന്മയിൽ നിന്ന് വഴിമുടക്കാനല്ല ഞാൻ നിയോഗിതനായത്. മറിച്ച്, പൊതുവെ എല്ലാ ജനങ്ങൾക്കും അവരിൽ തന്നെ മുഅ്മിനീങ്ങൾക്ക് പ്രത്യേകമായും നന്മയും കാരുണ്യവും നൽകപ്പെടുന്നതിനുള്ള കാരണമായാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.