അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആസ്വാദനങ്ങളുടെ അന്തകനെ സ്മരിക്കുന്നത് നിങ്ങൾ അധികരിപ്പിക്കുക." മരണമാണ് അവിടുന്ന് അത് കൊണ്ട് ഉദ്ദേശിച്ചത്. حسن - رواه الترمذي والنسائي وابن ماجه
explain-icon

വിശദീകരണം

മരണത്തെ കുറിച്ചുള്ള ഓർമ്മയും ചിന്തയും അധികരിപ്പിക്കാൻ നബി ﷺ പ്രേരിപ്പിക്കുന്നു. അതിൻ്റെ ഓർമ്മ പരലോകത്തെ കുറിച്ചുള്ള സ്മരണയുണ്ടാക്കുന്നതാണ്. ഇഹലോകവിഭവങ്ങളോടുള്ള -പ്രത്യേകിച്ചും അതിൽ നിഷിദ്ധമാക്കപ്പെട്ടവയോടുള്ള- അവൻ്റെ സ്നേഹത്തെ ആ ചിന്ത തകർത്തെറിയുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മരണം ഇഹലോകത്തിൻ്റെ എല്ലാ സുഖാസ്വാദനങ്ങളെയും മുറിച്ചു കളയുന്നു. എന്നാൽ മുഅ്മിനിനെ സംബന്ധിച്ചിടത്തോളം പരലോകത്തിൻ്റെയും സ്വർഗത്തിൻ്റെയും അവിടെയുള്ള മഹനീയമായ നന്മകളുടെയും സുഖാസ്വാദനങ്ങളിലേക്കാണ് അത് അവനെ നയിക്കുക.
  • മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ചിന്ത അധികരിപ്പിക്കുന്നത് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി തൗബ ചെയ്യുവാനും, തിന്മകൾ വെടിയുവാനും, പരലോകത്തിനായി തയ്യാറെടുക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്.