സന്തോഷം നൽകുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അവ കണ്ടാൽ അല്ലാഹുവിനെ അതിൻ്റെ പേരിൽ സ്തുതിക്കണമെന്നും, അത് മറ്റുള്ളവരെ അറിയിക്കാം എന്നും നബി -ﷺ- പഠിപ്പിക്കുന്നു. എന്നാൽ പ്രയാസകരമായതോ ദുഃഖം ജനിപ്പിക്കുന്നതോ ആയ സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളത് മാത്രമാണെന്നും, അവ സംഭവിച്ചാൽ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണമെന്നും, അത് ഒരാളോടും പറയരുതെന്നും അവിടുന്ന് അറിയിച്ചു. എങ്കിൽ ആ സ്വപ്നം അവനെ ഉപദ്രവമേൽപ്പിക്കില്ലെന്നും, നബി -ﷺ- പഠിപ്പിച്ച ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് അത് മൂലമുണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷ നൽകാനുള്ള കാരണമാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.