അബൂ ശുറൈഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?" നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്." صحيح - رواه البخاري
explain-icon

വിശദീകരണം

നബി (ﷺ) ശപഥം ചെയ്യുകയും, മൂന്ന് തവണ ആ ശപഥം ആവർത്തിച്ചു കൊണ്ട് ഊന്നിയൂന്നി പറയുകയും ചെയ്യുന്നു: അല്ലാഹു തന്നെ സത്യം! അവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും യഥാർത്ഥത്തിൽ) വിശ്വസിച്ചവനാകില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല." സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "വിശ്വാസിയാവുകയില്ല എന്ന് ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്, അല്ലാഹുവിൻ്റെ റസൂലേ!" നബി (ﷺ) പറഞ്ഞു: "ഒരാളുടെ വഞ്ചനയിൽ നിന്നും അതിക്രമത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനല്ലെങ്കിൽ, അഥവാ അവയെക്കുറിച്ചുള്ള പേടിയിലാണ് അവൻ്റെ അയൽവാസി കഴിയുന്നതെങ്കിൽ അവൻ വിശ്വാസിയാവുകയില്ല."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അയൽവാസിക്ക് ഒരാളുടെ പക്കൽ നിന്നുള്ള അതിക്രമവും അനീതിയും ഭയക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അവൻ വിശ്വാസിയാവുകയില്ല എന്ന നബി -ﷺ- യുടെ പ്രയോഗം, ഈ തിന്മ വൻപാപങ്ങളിൽ പെട്ടതാണെന്ന് അറിയിക്കുന്നു. ഈ പ്രവർത്തി ചെയ്യുന്നവരുടെ വിശ്വാസത്തിൽ കുറവുണ്ട് എന്നും അത് അറിയിക്കുന്നു.
  • അയൽവാസിയോട് നന്മ ചെയ്യാനും, അവരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കുന്നത് ഉപേക്ഷിക്കണമെന്നുമുള്ള ശക്തമായ ഉപദേശം.