അബുൽ ഹൗറാഅ് അസ്സഅ്ദി നിവേദനം: ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- വിനോട് ഞാൻ ചോദിച്ചു: നബി -ﷺ- യിൽ നിന്ന് താങ്കൾ മനപാഠമാക്കിയിട്ടുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്: "നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക." صحيح - رواه الترمذي والنسائي وأحمد
explain-icon

വിശദീകരണം

വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... സംശയമില്ലാത്തത് സ്വീകരിക്കുകയും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു. കാരണം ഉറപ്പുള്ള കാര്യം ചെയ്താൽ ഹൃദയം ശാന്തമാവുകയും സമാധാനചിത്തമാവുകയും ചെയ്യും. സംശയമുള്ളത് ചെയ്താലാകട്ടെ, ഹൃദയത്തിന് അസ്വസ്ഥതയും ചാഞ്ചാട്ടവും ബാധിക്കുകയും ചെയ്യും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സംശയമുള്ളത് ഉപേക്ഷിക്കുകയും ഉറപ്പുള്ളതിൽ നിലകൊള്ളുകയും ചെയ്യുക എന്നതായിരിക്കണം ഓരോ മുസ്‌ലിമിൻ്റെയും രീതി. തൻ്റെ ദീനീ കാര്യങ്ങളിൽ കൃത്യമായ അറിവും ഉൾക്കാഴ്ച്ചയും അവന് ഉണ്ടായിരിക്കേണ്ടതുണ്ട്.
  • ആശയക്കുഴപ്പമുള്ള കാര്യങ്ങളിൽ വീണുപോകുന്നതിൽ നിന്നുള്ള വിലക്ക്.
  • ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും നീ ആഗ്രഹിക്കുന്നുവെങ്കിൽ സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും അതിൻ്റെ ലാഞ്ചനയേൽക്കാതെ അകലം പാലിക്കുകയും ചെയ്യുക!
  • മനുഷ്യരുടെ മനസ്സിന് സമാധാനവും ചിന്തകൾക്ക് ആശ്വാസവും പകരുന്ന കാര്യങ്ങളാണ് റബ്ബ് അവരോട് കൽപ്പിച്ചത് എന്നത് അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ കാരുണ്യമാണ്. ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന എല്ലാം അവൻ അവരോട് വിലക്കിയിരിക്കുന്നു.